Home » 2020 » May

Monthly Archives: May 2020

‘ടെലികൗൺസിലിങ് കോൾ’: ഭാവവും ഭാവവ്യത്യാസവും.

telephone-1561293

ഒററയ്ക്കല്ല ഒപ്പമുണ്ട്  കോവിഡ് ജാഗ്രതയുടെ ഭാഗമായി സർക്കാർ എർപ്പെടുത്തിയ കൗൺസിലിങ് സേവനത്തെ പറ്റി ഒരു വർത്ത വന്നു.  ആരോഗ്യ മന്ത്രാലയം 01.05 നു പുറപ്പെടുവിച്ച ഡെയിലി ബുളളററിനിൽ അടങ്ങിയ ഒരു കാര്യത്തെ പറ്റിയുള്ള വിയോജിപ്പാണ് അതിൽ ഉള്ളത്. 6 ലക്ഷം പേർക്കു ടെലികൗൺസിലിങ്: മന്ത്രിയുടെ വാദത്തിനെതിരെ സൈക്കോളജിസ്റ്റുകൾ എന്ന തലകെട്ടോടെ വന്ന ആ വർത്തയിലേക്ക്

പൊതുജനത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ എടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മാനസികമായ ഇടപെടൽ നടത്തുന്നതിനു യോഗ്യതയുള്ളവരെ അല്ല നിലവിൽ സർക്കാർ ഉപയോഗപ്പെടുത്തുന്നത്. ഈ പദ്ധതി തയാറാക്കിയപ്പോൾ ഈ വിഷയം സൈക്കോളജിസ്റ്റുകളുമായി ചർച്ച ചെയ്യാൻ സർക്കാരും തയാറായിട്ടില്ല.

സൈക്കോളജിക്കൽ ഇടപെടൽ എന്താണെന്ന് സർക്കാരിനോ പദ്ധതി നടപ്പാക്കുന്നവർക്കോ അറിയില്ലെന്നതാണ് പ്രധാന പ്രശ്നം. വ്യക്തികളുടെ വൈകാരിക വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ളവർ തന്നെ വേണം. കുറഞ്ഞത് ഇവരുടെ മേൽനോട്ടത്തിൽ ചെയ്യേണ്ട കാര്യമാണിത് എന്നിരിക്കെയാണ് വേണ്ടത്ര പരിശീലനമില്ലാത്ത സംഘത്തെ നിയോഗിച്ചത്…..

കൗൺസിലർക്ക് ഓരോ കേസുകളിലും എത്രത്തോളം ഇടപെടാനാകും, ഓരോരുത്തരെയും എവിടേയ്ക്ക് റഫർ ചെയ്യണം എന്നതിലെല്ലാം വേണ്ട പരിശീലനം നൽകണം. പല കേസുകളിലും വളരെ ഉൽകണ്ഠയും ഡിപ്രഷനും ഉള്ളവരാണ് വിളിക്കുന്നത്. മെഡിക്കൽ ട്രീറ്റ്മെന്റ് വേണ്ടവരുമുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നവരും വിളിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞ് ഇടപെടൽ  നടത്തിയില്ലെങ്കിൽ കൗൺസിലിങ്ങിലൂടെ ഉദ്ദേശിച്ച ഫലമായിരിക്കില്ല ലഭിക്കുക…pdf

പിറ്റേ ദിവസം സർക്കാർ പ്രോഗ്രാമിന്റെ കഴ്ചപ്പാട് വക്തമാക്കിയുള്ള പ്രതികരണവും വാർത്തയായി: ‘കോവിഡ് ടെലി കൗൺസിലിങ്ങിൽ നൽകുന്നത് ചികിത്സയല്ല, സൈക്കോ സോഷ്യൽ സപ്പോർട്ട്’

‘ഈ പദ്ധതിയിൽ പ്രധാനമായും ചികിത്സയല്ല നൽകുന്നത്. മാനസിക ചികിത്സ നൽകുമ്പോഴാണ് ശാസ്ത്രീയമായി പരിശീലനം ലഭിച്ചവരുടെ ഇടപെടൽ ആവശ്യമുള്ളത്. ചികിത്സ ആവശ്യമുള്ളവരെ അതിന് യോഗ്യതയുള്ള സൈക്യാട്രിസ്റ്റുകളോ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളോ ഇടപെട്ട് ചികിത്സ നൽകുന്നുണ്ട്….

ടെലി കൗൺസിലിങ് നൽകുന്നത് അധികവും സാധാരണ ജനങ്ങൾക്കാണ്. ….അവരെ വിളിച്ച് ആശ്വാസംപകരുകയാണ്ചെയ്യുന്നത്. ക്വാറന്റീനിലുള്ള രണ്ടേകാൽ ലക്ഷം പേരെ വിളിച്ച് സൈക്കൊ സോഷ്യൽ സപ്പോർട് നൽകിയിട്ടുണ്ട്….

മാനസിക പ്രശ്നമുള്ളവരെ ….സൈക്യാട്രിസ്റ്റ് തിരിച്ചു വിളിച്ച് ഇടപെടൽ നടത്തും. സാമൂഹികമായ പ്രശ്നമാണ് പറയുന്നതെങ്കിൽ അതിനു പരിഹാരമുണ്ടാക്കും. ആഹാരത്തിന്റെ പ്രശ്നമോ മരുന്നു വാങ്ങാൻ പുറത്തു പോകാൻ പറ്റുന്നില്ല എന്നോ പറയുന്നവരുടെ വിവരം ഐസിഡിഎസ് വഴി അങ്കണവാടികൾക്ക് കൈമാറി അവിടെയുള്ളവർ അവരുടെ ആവശ്യം എത്തിച്ചു നൽകും. ഇതാണ് ഒരു സംവിധാനം. …

വളരെ അധികം വിളികളും എത്തുന്നത് പൊതുജനങ്ങളിൽ നിന്നാണ്. വളരെ ചുരുങ്ങിയ ആളുകൾക്കാണ് മാനസിക ഇടപെടൽ വേണ്ടി വരികയുള്ളൂ. എല്ലാവർക്കും ഇന്റർവെൻഷനും ചികിത്സയും നൽകാൻ അവർ രോഗികളല്ല. ടെലി കൗൺസിലിങ് എന്ന വാക്കാണെങ്കിൽ അങ്ങനെ മാത്രമേ പറയാൻ സാധിക്കൂ.pdf

അപ്പോൾ “ടെലികൗൺസിലിങ്”  എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയാണ് ഇവിടെ പ്രശ്നകാരണമായി വന്നിരിക്കുന്നത്: 

ടെലികൗൺസിലിങിൽ ഉൾപ്പെടുന്നത്

  • സാധാരണ ജനങ്ങളെ വിളിച്ച് “ആശ്വാസ വാക്ക് പറയുന്നത്”
  • “സൈക്കോസോഷ്യൽ സപ്പോർട്ട്”
  • “സൈക്കോളജിക്കൽ ഇടപെടൽ”

(ഉദ്ധരണി ചിഹ്നത്തിലുള്ളത് പത്രറിപ്പോർട്ടിൽ ഉള്ള വാക്ക്)

ടെലികൗൺസിലിങിൽ വരാത്തത് 

  • ചികിത്സ അല്ലെങ്കിൽ “മാനസിക ചികിത്സ”/ ” മാനസിക ഇടപെടൽ”. [മനശാസ്ത്ര ചികിത്സ ( ഈ വാക്ക് പത്ര റിപ്പോർട്ടിൽ ഇല്ലാത്തത്)]
  • “മെഡിക്കൽ ട്രീറ്റ്മെന്റ്”

ന്യൂസ്സ് ഇംപാക്ട്!

ഈ വാർത്ത വന്നതിന്റെ ഫലമാണെന് തോന്നുന്നു 04.05 നുള്ള ബുള്ളറ്റിനിൽ “സൈക്കോസോഷ്യൽ സപ്പോർട്ട്”  “ടെലികൗൺസിലിങ്” എന്ന വാക്കുകൾ വേർതിരച്ച്, കൂട്ടിക്കുഴയാതെ, വ്യക്തത വരത്തക്ക രീതിയിൽ മാറ്റി പറയുന്നുണ്ട്. (1.05 ലെ ബുള്ളറ്റിനുമായി താരതമ്യം ചെയ്യുക)

ആരാണ് കൗൺസിലർ!

undefinedഈ വാക്കുകളിലെ സൂചനാ-വ്യത്യാസം വരുന്നത് അതിലെ പ്രക്രിയ-വ്യത്യാസം മാത്രം കൊണ്ടല്ല, ആര് പ്രക്രിയ ചെയ്യുന്നു എന്നത് കൂടിയും കൊണ്ടാണ്.

“സൈക്കോസോഷ്യൽ സപ്പോർട്ട്”  സുചിപ്പിക്കുക അത് ചെയ്യുന്നത് സോഷ്യൽ വർക്ക് ഗാഖയിൽ പഠനം ഉള്ളവരായിരിക്കുമെന്നും “കൗൺസിലിങ്” എന്ന് വരുംമ്പോൾ അത് സൈക്കോളജി ശാഖ പഠിച്ചവരെന്നും ആകുന്നു. (അതേ സമയം ആശുപത്രികളിൽ രോഗികൾക്ക് കൗൺസിലിംഗ് ആവശ്യം വരുമ്പോൾ  മറ്റു വിഭാഗം ഡോക്ടർമാർ സൈക്യാട്രി ഡോക്ടർമാരെയാണ് വിളിക്കുക — ഇത് ആശുപത്രിസാഹചര്യമായി ബന്ധപ്പെട്ടു കിടക്കുന്ന വേറേ കാര്യം). അങ്ങനെ വിവിധ പഠനശാഖകളിൽ  നിന്നു വരുന്ന പ്രവർത്തകരുടേയും അവരെ പിൻ തുണയ്ക്കുന്നവരുടേയും ഇടയിൽ ഉടലെടുക്കുന്ന തൊഴിൽപരമായ പിരിമുറുക്കവും ഇത്തരം സംവാദങ്ങളുടെ പിന്നിൽ ഉണ്ട്!

A relevant excerpt from part 1 Psychodynamic principles , Introduction to Psychotherapy , An outline of psychodynamic principles and practice, 2010 Authors Anthony Bateman Dennis Brown  Jonathan Pedder (added on 15.08.2020)

The term ‘psychotherapy’ is used both in both general and special ways; it includes forms of treatment for emotional and psychiatric disorders that rely on talking and the relationship with a therapist, by contrast to physical methods of treatment (such as drugs and electroconvulsive treatment ).

Most psychotherapy in the general sense is carried out informally in ‘heart-to-heart’ conversations with friends and confidants. ‘Everyone who tries to encourage a despondent friend or to reassure a panicky child practices psychotherapy” (Alexander, 1957, p.148). Well-worn sayings such as ‘a trouble shared is a trouble halved’ make sense to everyone. Such help is more likely to be sought in the first instance from the most readily available help giver, such as a friend, family doctor, priest, or social worker, rather than from a psychiatrist or a psychotherapist. In the medical field, the art of sympathetic listening has always been the basis of good doctoring. There has been a risk that this might be overshadowed by the enormous advances in the physical sciences and their application to medicine, which has resulted in an increased attention to diseased organs, to the relative neglect of the whole person….

added on 27.10.22 telemanas project in kerala (audio abt staff pattern as reported by telemanas counselor during telemanas call to this blogger .

പ്രസ് റിലീസ് 26-10-2022
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ടെലിമനസ് നമ്പരുകള്‍ 14416, 1800 89 14416

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഷമതകള്‍, അത് അതിജീവിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായാണ് ടെലി മനസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.

നവംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാക്കുന്നതാണ്. ടെലി മനസ് സേവനങ്ങള്‍ക്കായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുന്നതാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ 5 കൗണ്‍സിലര്‍മാരയാണ് നിയമിച്ചിട്ടുള്ളത്. കോളുകള്‍ കൂടുന്ന മുറയ്ക്ക് 20 കൗണ്‍സിലര്‍മാരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, മാനസികാരോഗ്യ വിഭാഗം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. കിരണ്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

chiri program media release addded on 08.11.2022

കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് വിജയകരമായി നടപ്പാക്കിയ ‘ചിരി’ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് 2022 ഒക്ടോബർ വരെ 36380 കോളുകളാണ് ലഭിച്ചത്. ഇതിൽ 24269 എണ്ണം വിവരങ്ങൾ തേടിയുള്ളവയും 12111 എണ്ണം കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോളുകളുമായിരുന്നു.

മൊബൈൽ ഫോൺ അഡിക്ഷൻ (1370), ഗെയിം അഡിക്ഷൻ (1556), മാനസിക പിരിമുറുക്കം (4086), പഠന സംബന്ധമായ പ്രശ്നങ്ങൾ (1031), കുടുംബ പ്രശ്നങ്ങൾ (1945), പഠനോപകരണങ്ങളുടെ അഭാവം (859) എന്നിവയാണ്, റിപ്പോർട്ട് ചെയ്യപ്പെട്ട കുട്ടികളുടെ പ്രധാന പ്രശ്നങ്ങൾ.

‘ചിരി’ പദ്ധതിയുടെ വിജയത്തെ തുടർന്ന് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം മാനസിക-സാമൂഹിക വിദഗ്ധരുടെ ഒരു സേവന ശൃംഖല തന്നെ രൂപീകരിക്കപ്പെട്ടു. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്.

മാനസിക-സാമൂഹിക പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും 9497900200 എന്ന നമ്പറിൽ ഹെൽപ്പ് ലൈനിൽ വിളിച്ച് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ച് പരിഹാരം തേടാം.

ശ്രദ്ധിക്കൂ..

🤝🏻 പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ കോളുകളോട് പ്രതികരിക്കുകയും ആവശ്യമായ പിന്തുണയും, പ്രശ്നാധിഷ്ഠിതമായി അടിയന്തര സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.

🤝🏻 വിഷയം ഗൗരവമേറിയതാണെങ്കിൽ, വിശദാംശങ്ങൾ മാനസികാരോഗ്യ വിദഗ്ധർക്ക് കൈമാറുകയും അവരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.

🤝🏻 24 മണിക്കൂറിനകം കുട്ടിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമായിട്ടുണ്ടോ ഇല്ലയോ എന്ന് ചിരി ഹെൽപ്‌ലൈനിൽ നിന്നും രക്ഷിതാക്കളെ വിളിച്ച് ഉറപ്പുവരുത്തുന്നു.

🤝🏻 കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കാൻ CAP (Children & Police) ഹൗസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫോൺ കോളിലൂടെയോ നേരിട്ടോ സേവനത്തിനായി സമീപിക്കാം.

🤝🏻 മാത്രമല്ല, ഓരോ കുട്ടികളുടെയും വിഷയങ്ങളിൽ തുടർനടപടികളിലൂടെ ലഭ്യമാക്കിയ സേവനങ്ങളുടെ അനന്തര ഘട്ടങ്ങളും ഫലപ്രാപ്തിയും വിലയിരുത്തുന്നു.

ചിരി ഹെൽപ്പ് ലൈനിന്റെ ഭാഗമായി, യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചതുമായ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മ രുപീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. 37 സൈക്കോളജിസ്റ്റുകൾ, 42 കൗൺസിലർമാർ, 21 സൈക്യാട്രിസ്റ്റുകൾ, 56 മുതിർന്ന ഉപദേശകർ (SPC ടീച്ചർമാർ), 290 SPC സീനിയർ കേഡറ്റുകൾ/പാസ്ഡ് ഔട്ട് കേഡറ്റുകൾ എന്നിവർ വിജയകരമായ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

24 മണിക്കൂറും പ്രവർത്തനനിരതമായ ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം – 9497900200 (by kerala police)

വാൽ കഷ്ണം:

Post Script:

  1. Chinese national mental health response calls it “Principles for emergency psychological crisis intervention” the text of which (Chinese to English) uses the full range of labels. it also uses labels like “Psychological rescue medical teams” and “Psychological assistance hotline team”. the latter team comprise of “mental health workers” (received training) or volunteers with experience in ‘psychological crisis intervention in public emergencies.’
  2. In chapter tilled “note for policy makers” in the book titled “Mental Health in the times of COVID-19 pandemic: Guidance for General Medical and Specialized Mental Health Care Settings” which was released by NIMHANS India, the labels  ‘post-disaster psychological crisis intervention’ and ’emergency psychological crisis intervention’ is used. similar to Chinese label it also uses ‘Psychological intervention medical team’
  3. in an email chain Dr Srinivasa murthy calls it “telecounselling support by non specialists”
  4. In a medscape article says  “Crisis counselors are required to be licensed psychologists or have obtained a bachelor’s degree or higher in psychology, human services, or another health-related field. In other words, crisis counseling draws on a broad, though related, group of individuals.”. Also the five key aspects of crisis counselling enumerated in this article also makes excellent reading

The five key concepts in crisis counseling are:

It is strength-based, which means its foundation is rooted in the assumption that resilience and competence are innate human qualities.

Crisis counseling also employs anonymity. Impacted individuals should not be diagnosed or labeled. As a result, there are no resulting medical records.

The approach is outreach-oriented, in which counselors provide services out in the community rather than in traditional mental health settings. This occurs primarily in homes, community centers and settings, as well as in disaster shelters.

It is culturally attuned, whereby all staff appreciate and respect a community’s cultural beliefs, values, and primary language.

And it is aimed at supporting, not replacing, existing community support systems (eg, a crisis counselor supports but does not organize, deliver, or manage community recovery activities).

Added later:

te

full data list: https://dashboard.kerala.gov.in/psycosocial.php

ani

This report covers selective interventions, indicated interventions (from IOM types) but fails to reveal an universal intervention which was done (KGMOA sec calls for it, but may be unaware that it was done). see minister press brief on 18.05.2020. see relevant excerpt here

ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കേരളം നടപ്പിലാക്കിയ മോട്ടിവേഷന്‍ കാമ്പയിനെപ്പറ്റി മന്ത്രി രാജേഷ് ഭയ്യ ടോപ്പെ താത്പര്യത്തോടെ മനസിലാക്കി. ആരോഗ്യ മന്ത്രി നേരിട്ടും മോഹന്‍ലാല്‍, ജയറാം, ഫഹദ് ഫാസില്‍, ടോവിനോ, കെ.എസ്. ചിത്ര ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുക്കുന്ന കാമ്പയിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇത് ഏറെ പുതിയ അനുഭവമാണെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ അറിയിച്ചു

on psychological first aid as presented in news report following the flood disaster in 2018. newsimage

പ്രളയക്കെടുതിയിൽ മാനസിക വിഷമതകളിൽ മുങ്ങിപ്പോയവർക്കു മാനസിക ഊർജം വീണ്ടെടുക്കാൻപോന്ന വിധത്തിലുള്ള ഇടപെടലുകൾ നടത്താനാകണം. സങ്കീർണമായ തെറപ്പികളല്ല ഈ ഘട്ടത്തിൽ വേണ്ടത്. സാമൂഹിക പിന്തുണയുണ്ടെന്ന വിശ്വാസം ജനിപ്പിക്കുന്നവിധത്തിൽ കേൾക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ സാന്നിധ്യമാണു മാനസികാരോഗ്യ പ്രഥമശുശ്രൂഷയിലെ അവിഭാജ്യ ഘടകം. മനസ്സിന്റെ പുനർനിർമാണത്തിനുള്ള അടിത്തറ അതാണ്.  

സൈകോസോഷ്യൽ ഇൻറ്റർ വെൻഷൻ ചെയ്യാൻ സ്റ്റാഫ് നേഴ്സ് കോളിഫയിഡ് ആണോ എന്ന് ചോദ്യം (43: 24 min) transcript below (added on 30.12. 2020)

സൈകോസോഷ്യൽ ഇൻറ്റർ വെൻഷൻ ചെയ്യാൻ സ്റ്റാഫ് നേഴ്സ് മാത്രമല്ല ഹെൽത്ത് വർക്കേർഴ്സ് എല്ലാം കോളിഫയിടാണ് even ആശമാർക്കും ചെയ്യാം…psychosocial intervention എന്നാൽ ഒരു structured counselling അല്ല അതിന് നമ്മൾ psychotherapy എന്നാണ് പറയുന്നത് …അതാണ് professionals ചെയ്യുന്നത്….

Psychosocial intervention എന്നുവച്ചാൽ പ്രധാനമായിട്ടും lifestyle change ഉകളാണ് വരുത്തേണ്ടത് ..അത് തീർച്ചയായിട്ടും staff nurse നു നൽക്കാം.. അതിനകത്ത് ഒരു പ്രശ്നവുമില്ല.. അതിനു വേണ്ട പരിശീലനം ആശ്വാസം പദ്ധതി പ്രകാരം കൊടുക്കും… അത് ചെയ്യാവുന്നതാണ് …അത് health workers ഉം ചെയ്യാവുന്നതാണ് . … ഇതിൽ രണ്ട് stream പറഞ്ഞല്ലൊ : ഒന്ന് health workers ആണ് screen ചെയ്ത് കൊണ്ടുവരുന്നത്, മറ്റൊന്ന് ആശുപതിയിൽ staff nurse അണ് screen ചെയ്യുന്നത് . താഴേതിൽ [ field ൽ] screen ചെയ്യുമ്പോൾ health care workers അപ്പോൾ തന്നെ psychosocial intervention കൊടുക്കാം അതുപോലെ diagnose ചെയ്തതിനു ശേഷമുള്ള psychosocial intervention അതാത് staff nurses ആശുപത്രിയിൽ വച്ച് കൊടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

06.05.2021 manual for counsellors released at national level

13.05.2021 program revamped for 2nd wave

A facebook post by a psychiatrist trying to distinguish counselling from psychotherapy https://m.facebook.com/story.php?story_fbid=3952441684803077&id=100001118538666&sfnsn=wiwspwa another to distinguish sadness from depression https://www.youtube.com/watch?v=1Ytm2fuAvYE

KIRAN helpline started by central gov (under SJD)

According to the Department of Empowerment of Persons with Disabilities data, a total of 26,047 calls were received by the KIRAN helpline till April 30 from September 16, 2020……Anxiety, depression and post-traumatic stress have been among the most common problems reported by callers to the Social Justice Ministry’s mental health helpline, with many States seeing an increase in calls during the second wave of the COVID-19 pandemic, according to officials.

Anxiety, depression top concerns, TheHindu, 24.05.2021

Psychosocial Intervention Model of Kerala, India During Pandemic COVID-19: “Ottakkalla Oppamundu (You’re not alone, we’re with you)” Int J Health Serv. 2021 May 26;207314211019240. doi: 10.1177/00207314211019240

29.05.2021 1. more news on the kerala program. 2. webinar by Kerala IPS: tele counselling has major role to address loneliness in covid isolated via actively seeking out people through tele approach. telemed to stay , doctors need training to do it. tele counselling needs supervision as people doing that are very young fresh from MSW or MA. impact on the counsellors too. structure to counselling , manualisation, supervision. some of the manuals released are very good too…large numbers attended to by the counselling program highlighted as strength but

20.06.2021 similar program in Kottayam district during 2nd wave . (main workforce is social workers)

Recent qualitative study takes a nuanced understanding of the psychosocial support for covid stressed health care workers . It calls for

Overall, the study findings call for interventions
requiring a layered response, comprising strategies and
actions that are structural, societal and at the individual
level. There is a need to shift from the focus on
provision of psychological services (which is often the
recommended strategy) to need-based interventions
at the organization level.
This includes the provision
of a supportive environment from the management

to address the present new norm of work routine.
This proactive intervention would help prevent the
adverse psychosocial impact rather than deal with it
by providing psychological services following the
impact suffered. Second, the need for inclusiveness
of the families of HCWs in support services which is
key to the mental health and well-being of the HCWs.
This is most often overlooked. Third, the need for
intervention at the societal level with the provision
of right information through the social and print
media, inclusion of HCWs as a core group in COVID
sensitization strategies to allay the unfounded fears
associated with COVID-19 and for better acceptability
of HCWs. These interventions could help improve
the mental well being of HCWs as they cope with the
various psychosocial challenges associated with their
involvement in COVID-19 management.https://www.ijmr.org.in/preprintarticle.asp?id=326170;type=0

Psychosocial impact of COVID-19 pandemic on healthcare workers in India & their perceptions on the way forward – A qualitative study;IJMR

call for counselling has become too frequent!