Community Psychiatry in India

Home » 2015 » November

Monthly Archives: November 2015

Advertisements

മാനസ്സിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനർധിവാസത്തിന്റെ കാര്യത്തിൽ ഒന്നാം സംസ്ഥാനമായി കേരളത്തെ  മാറ്റും: ഡോ. എം കെ മുനീർ

ഉദ്ഘാടന പ്രസംഗം (ട്രാൻസ്ക്രിപ്റ്റ്) : ഡോ. എം കെ മുനീർ സാമൂഹിക നീതി വകുപ്പു മന്ത്രി, തിരുവനന്തപുരം 11.11.2015

അഭയയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് അഭയയും, സാമൂഹിക നീതി വകുപ്പും, ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തതായി പ്രഖ്യപിക്കുന്നു (കൈയ്യടി). മനോരോഗികളുടെ പുനരധിവാസത്തെ സംബദ്ധിച്ചിട്ടുള്ള വളരെ അധികം അനിവാര്യമായിട്ടുള്ള ഒരു വിഷയമാണ് നാം ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത്.

നമ്മുടെ പഴയ കാലത്തെ സങ്കൽപ്പത്തിൽ നിന്നും നമ്മുക്ക് മാറി ചിന്ദിക്കേണ്ട സമയമായിരിക്കുന്നു. പഴയ കാലങ്ങളിൽ മാനസിക രോഗികളെ താമസിപ്പിക്കുന്ന സ്ഥലത്തെ ഭ്രാന്താലയം എന്നായിരുന്നു വിളിച്ചിരുന്നത്; [എന്നാൽ] ഇപ്പോൾ മറ്റേതൊരു രോഗത്തെപ്പോലെ തന്നെ പരിഗണിക്കേണ്ട ഒന്നു തന്നെയാണ് മാനസിക രോഗവും. മാത്രമല്ല അതിനപ്പുറം ഇത് സുമൂഹത്തിൻെറയും കുടുംബത്തിന്റെയും ഒക്കെ [നിന്നുള്ള] സമ്മർദ്ദങ്ങളിലാണ്  പലപ്പോഴും ഈ രോഗം ഉണ്ടാവുന്നത് എന്നതും,  അത്തരം രോഗം ഉണ്ടാവാതിരിക്കാനും [ഉള്ള പരിശ്രിമവും], അതു കാരണം പ്രശ്നങ്ങളുള്ളവരുടെയാകെ പുനരധിവാസം നമ്മുടെ കടമയാണ് എന്ന ബോധവും സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വന്നു കൊണ്ടിരിക്കുകയാണ്.

സുഗത ചേച്ചി പറഞ്ഞതുപോലെ ഇതിൽ ആദ്യം മാറ്റത്തിനു വിധേയമാവേണ്ട സംസ്ഥാനം കേരളമാണ്. പക്ഷേ ഈ കാര്യത്തെ നമ്മൾ കുറേ നാളുകളായി അവഗണിച്ചു വരുന്നു. അതു കൊണ്ടു തന്നെയാണ് സാമൂഹിക നീതി വകുപ്പ് തന്നെ മുൻകൈയെടുത്തത്. ഇത് ആരു കൈ കാര്യം ചെയ്യേണ്ട വിഷയമാണ്- എന്ന തർക്കത്തിൽ, ആരോഗ്യ വകുപ്പും സാമൂഹിക നീതി വകുപ്പും രണ്ട് വഴിക്ക് സഞ്ചരിച്ചിരുന്ന സന്ദർഭത്തിലാണ്; സാമൂഹിക നീതി വകുപ്പും ആരോഗ്യം പകുപ്പും [ചേർന്ന്] മുൻകൈയെടുത്തു കൊണ്ട് -ഞങ്ങളിതില് നിയമവകുപ്പിനേയും ഉൾപ്പെടുത്തി- ‘സൈക്കൊസോഷ്യൽ റീഹാബിലിറ്റേഷൻ റൂൾസ്സ്‘ ഫ്രയിം ചെയ്തത്. ഇന്ന് ഇന്ത്യയിൽ രണ്ടിടത്ത് മാത്രമാണ് ഈ നിയമങ്ങൾ നിലവിലുള്ളത് : ഒന്ന് തമിഴ്നാടാണ് രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതിൽ തമിഴ്നാട്ടിലെ റൂൾസ് കൂടിയെടുത്തു കൊണ്ടാണ് നമ്മൾ നമ്മുടെ നാടിനുള്ള നിയമം അല്ലെങ്കിൽ റുൾസ്സ് ഉണ്ടാക്കിയത്.അതിൽ ഹെൽത്തും സോഷ്യൽ വെൽഫയർ വുകുപ്പും ഒരുമിച്ച് നിൽക്കാനുള്ള തീരുമാനവുമുണ്ടായി.

പക്ഷേ അത് യാഥാർത്ഥ്യമാക്കുന്നതിൻ നമുക്ക് ധാരളം കടമ്പകൾ കടക്കേണ്ടി വന്നു. ഇപ്പോൾ അതിന്റെ അഡ്വയ്സറി യോഗം ചേർന്നു കഴിഞ്ഞു. തൊണ്ണൂറ്റി ഏഴ് എൻജിയോസിന് ഇതുമായി ബന്ധപ്പെട്ട അംഗീകാരം കൊടുക്കാൻ ഗവൺമൻറിറ് സാധിച്ചിട്ടുണ്ട്. ഏകദേശം എണ്ണൂറ് ആളുകൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള കേയർ-ഗിവേഴ്സ്- ട്രയിനിംഗ് കൊടുക്കാൻ ഈ കാലയളവിൽ സാധിച്ചു.

ഇതിനിടെ സുഗതച്ചേച്ചി തന്നെ ഒരു യോഗം അഭയയിൽ വിളിച്ച് ചേർത്തു, ഞങ്ങളതിൽസജീവമായി പങ്കടുത്തു. അതിൽ ഏറ്റവും കൂട്ടുതൽ പങ്ക് വഹിച്ചിട്ടുള്ളത് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് സൊസൈറ്റി ആണ്, കാരണം പല അനുഭവങ്ങൾ അവർക്കുമുണ്ട് -പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഈ അനുഭവങ്ങൾ കൂടി നമുക്ക് വലിയ ഒരസററായി മാറുന്ന ചർച്ചയാണ് അവിടെ നടന്നത്.

അപ്പോൾ തന്നെ ചേച്ചി സൂചിപ്പിച്ചത് പോലെ പല രക്ഷിതാക്കളുടേയും ഭയം – മെൻററൽ ചലഞ്ചുള്ള കുട്ടികളെ പറ്റി- എന്റെ കാലശേഷം അവർക്കെന്തു സംഭവിക്കും. അപ്പോളാണ് കുടുംബശ്രീയിലൂടെ കുറെ അധികം ബഡ്സ്സ് സ്കൂളുകൾ നമ്മൾ നടത്തിയത്. പതിനെട്ട് വയസ്സു വരെയുള്ള കുട്ടികൾ ബഡ്സ്സ് സ്കൂളുകൾ ഉപയോഗിച്ചു വരുന്നു. ഇപ്പോൾ പുതിയ ഒരു തീരുമാനം കൂടിയെടുത്തു: അൻപതു കുട്ടികളിൽ കൂടുതലുള്ളത് -സാധാരണ പ്രൈവറ്റ് സ്ഥാപനങ്ങളാണെങ്കിലും – പരിരക്ഷിക്കുന്നവരാണെങ്കിൽ എയിഡഡ് പദവി കൊടുക്കാൻ തീരുമാനിച്ചു.ബഡ്സ്സ് സ്കൂൾ അത് ഇരുപത്തി അഞ്ചാനെങ്കിലും കൊടുക്കാമെന്നുള്ള തീരുമാനം എടുത്തിരിക്കുകയാണ്, കാരണം പഞ്ചായത്തുകളാണ് ഇത് നടത്തുന്നത് എന്നുള്ളതുകൊണ്ട്. പഞ്ചായത്തുകളാണ് അതിന്റെ മാനേജുമെൻററുകളായി മാറുക എന്ന കാരണത്താൽ ആ സ്കൂളുകൾ മുഴുവൻ എയിഡഡ് സ്കൂളുകളായി മാറ്റാനുള്ള തീരുമാനം എടുത്ത വിവരം ഞാൻ സന്തോഷപൂർവ്വം അറിയിക്കുകയാണ് (കയ്യടി).

അപ്പോഴാണ് ഇതേ പോലുള്ള ചോദ്യങ്ങൾ -ചേച്ചിയോട് ചോദിച്ച ചോദ്യം – ഞങ്ങളുടെ മുന്നിലും വന്നത്: എന്റെ കാലശേഷം ഈ കുട്ടികൾക്കെന്തു സംഭവിക്കും. അപ്പോൾ കുടുംബശ്രീയിലൂടെ ഞങ്ങള് ബഡ്സ്സ് റീഹാബിലിറ്റേഷൻ സെൻററുകള് തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ എഴുപതിലധികം ബഡ്സ്സ് റീഹാബിലിറ്റേഷൻ സെൻററുകള് ഉണ്ടായിട്ടുണ്ട്. അതായത് പതിനെട്ടു വയസ്സിനപ്പുറം വരുന്ന കുട്ടികളെ -അവർ വലുതായി കഴിഞ്ഞാലും- അവരെ പരിക്ഷിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ബഡ്സ്സ് റീഹാബിലിറ്റേഷൻ സെൻററുകള് വഴി ഉണ്ടാവുന്നു.ഇതിനൊക്കെ ഒരു ചാലഞ്ച് ഫണ്ട് കുടുംബശ്രീയിൽ നിന്നും കൊടുക്കുന്നുണ്ട്, വെഹിക്കിൽ കൊടുക്കാനുള്ള ഇൻസ്ട്രക്ഷൻ ഉണ്ട് -എല്ലാ ബഡ്സ്സ് റീഹാബിലിറ്റേഷൻ സെൻററുകൾക്കും ബസ്സ് വാങ്ങി കൊടുത്തു കൊണ്ടിരിക്കുന്നു എന്ന കാര്യം ഞാൻ അറിയിക്കുകയാണ്.

ഇനിയും നമുക്ക് ധാരാളം ചർച്ചകൾ ആവശ്യമാണ്. ഇവിടെ ഉരിത്തിരിഞ്ഞിരിക്കുന്ന വിഷയം, അഭിപ്രായങ്ങൾ, തീർച്ചയായും സാമൂഹിക നീതി വകുപ്പ് വളരെ ഗൗരവമായി കാണും; അതിലൂടെ നമ്മുക്ക് ഈ റൂൾസ്സിനെ ഒന്നും കൂടി ശക്തിപ്പെടുത്താം –സാമൂഹിക നീതി വകുപ്പിന്റെ ഇടപെടൽ വദ്ധിപ്പിക്കാം.

എൻജിയോസിനെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്യാം എന്നുള്ളതാണ്, ഇതിന് വേണ്ടി ഞങ്ങൾ എൻജിയോ ഫ്രയിംവർക്ക് തന്നെ ഉണ്ടാക്കി. എങ്ങനെ എൻജിയോകൾക്ക് ചില സ്ഥാപനങ്ങൾ തുറന്ന് കൊടുക്കാം? എനിക്ക് തോന്നുന്നു സർക്കാർ സ്ഥാപനങ്ങളും എൻജിയോകൾക്ക് തുറന്ന് കൊടുക്കുന്നതാണ്  അടുത്ത നമ്മുടെ ലക്ഷ്യം; എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു -കാരണം ഇതൊക്കെ ഒരു ക്ളോസ് ഡോർ ആയി നിൽകേണ്ടുന്നതല്ല (കൈയടി).

കാരണം, ഞാൻ തുറന്ന് സമ്മതിക്കുന്നു – സാമൂഹിക നീതി വകുപ്പിൽ കാലകാലങ്ങളായി ഉണ്ടായി വന്നിട്ടുള്ള സിസ്ട്ടം പ്രകാരം നമ്മുടെ അവിടുത്തെ സ്റ്റാഫ് ഒന്നും ട്രയിണ്ടല്ല. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, കാലാകാലങ്ങളിൽ  ഉണ്ടായിട്ടുള്ള ഒരു സംവിധാനത്തിൽ വന്നു പെട്ടു പോയിട്ടുള്ളതാണ്. ഇവർ തന്നെ ഈടപെടുംമ്പോൾ, ഉള്ള മാസിക രോഗം വർദ്ധിക്കുക എന്നതല്ലാതെ കുറയ്ക്കാനുള്ള ഒരു സംവിധാനം ഇല്ലാതത് കൊണ്ട് നമ്മൾ എടുത്തിരിക്കുന്ന ഒരു തീരുമാനം ഇവരെക്കൂടി നമ്മൾ ട്രയിനിംഗിന്റെ ഭാഗമായി മാറ്റുക എന്നുള്ളതാണ്.  അതു കൊണ്ട് ഞങ്ങളുടെ കീഴിലുള്ള -ഗവൺമെന്റിറ് തലത്തിലുള്ള – കെയർ ഹോമിലുള്ളവരെ ഈ സ്പെഷ്യൽ ട്രയിനിംഗ് കൊടുക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇവിടേയ്ക്ക് ട്രയിണ്ട് എൻജിയോസിന് കടന്നു വരാനുള്ള വാതിലുകൾ തുറന്ന് കൊടുക്കുന്നത്, കാര്യങ്ങൾ കുറച്ച് കൂടി ട്രാൻസ്പേരൻറ് ആവാൻ സഹായിക്കും …….

……

ഏതായാലും ചേച്ചി, ഇതിനൊക്കെ മുൻകൈയെടുക്കുന്ന –  സുഗതകുമാരി ടീച്ചർ – എന്ന ചേച്ചി. ചേച്ചിക്ക് ഇപ്പോൾ എൺപത്തി ഒന്ന് വയസായി എന്നാൽ നമ്മുക്കത് തോന്നാതത്  എന്തെന്ന് വച്ചാൽ, മനസ്സിൽ നന്മ ഉള്ളതുകൊണ്ടെന്നാണ് എനിക്ക് പറയുവാനുളളത് (കൈയടി). കാരണം ഇത്തരം കാര്യങ്ങളിൽ മുഴുകുന്ന എല്ലാവർക്കും മനസ്സിന്റെ ചെറുപ്പം എപ്പോഴും കാത്ത് സുക്ഷിക്കാൻ പറ്റും. ചേച്ചിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നേർന്നു കൊണ്ട് ഞങ്ങൾ എല്ലാ കാര്യത്തിലും -സാമൂഹിക നീതി വകുപ്പും ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് സൊസൈറ്റിയും-  ചെച്ചിയുടെ കൂടെ തന്നെയുണ്ട് എന്ന്  സുചിപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചു കൊള്ളുന്നു.

ഇന്ത്യയിൽ തന്നെ രണ്ടാമത്, ഏറ്റവും നല്ല, ഇൻറ്റർ നാഷണൽ ലെവലിലുള്ള റൂൾസ്സ് ഫ്രയിം ചെയ്യാൻ സാധിച്ചു.ഇനി ചേച്ചി ആഗ്രഹിക്കുന്നത് പോലെ മാനസ്സിക വെല്ലുവിളികൾ നേരിടുന്നവരെ പരിരക്ഷിക്കുന്ന കാര്യത്തിൽ, അവരുടെ പുനർധിവാസത്തിന്റെ കാര്യത്തിൽ ഒന്നാം സംസ്ഥാനമായി കേരളത്തിനെ മാററാൻ നമ്മുക്ക്  പരിശ്രമിക്കാം എന്ന് പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു (കൈയടി).

Advertisements